പത്തനംതിട്ട: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് അനൂപ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ജെ. രെഞ്ചു മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് കുമാർ, അംഗങ്ങളായ സുനു തോപ്പിൽ, ഗീത റാവു, ബീന വർഗീസ്, ഷിനി ബാബു, ഡി. ചിഞ്ചു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇൻചാർജ് സക്കറിയ വർഗീസ് എന്നിവർ സംസാരിച്ചു. --------- phot.. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.