പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി

മല്ലപ്പള്ളി: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന്​ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. മല്ലപ്പള്ളി പരിയാരം റോഡ് വികസനവുമായി ബന്ധപ്പെട്ട് കല്ലുങ്ക് പണി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന മണിമലയാറിന്റെ തീരത്ത് വടക്കൻ കടവിന് സമീപം വടക്കൻ വീട്ടിലെ അടുക്കള വശത്താണ്​ കണ്ടെത്തിയത്​. ഇരുമ്പു നെറ്റിൽ പാമ്പിൻ കുഞ്ഞുകൾ പറ്റിയിരിക്കുകയായിരുന്നു. നിർമാണ തൊഴിലാളികൾ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വീട്ടിൽ എത്തിയപ്പോഴാണ്​ കണ്ടത്​. വനംവകുപ്പ്​ ഉദ്യോഗസ്ഥർ പാമ്പുകളെ കൊണ്ടുപോയി. ------- പടം: മല്ലപ്പള്ളിയിൽ കണ്ടെത്തിയ പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.