തിരുവല്ല: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അമിച്ചകരി എം.ടി.എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസി, സ്കൂൾ രക്ഷാധികാരി ഫാ. ഷാജി തോമസ്, നേതാക്കളായ ബിനു കുര്യൻ, എ.ജി. ജയദേവൻ, ഗ്രേസി അലക്സാണ്ടർ, ജിബിൻ കാലായിൽ, ബ്ലസൻ പത്തിൽ, അഡ്വ. ശ്രീജിത്ത് പഴൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.