അടൂർ: സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് ജില്ലകൾതോറും വാർഷികാഘോഷം സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ പറഞ്ഞു. യു.ഡി.എഫ് അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സർക്കാറിന്റെ ഒന്നാം വാർഷികം വഞ്ചനദിന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ക്വട്ടേഷൻ സംഘങ്ങളുടെ പിടിയിലാണ്. പട്ടാപ്പകലാണ് ഒരു മനുഷ്യത്വവും ഇല്ലാതെ ആളുകൾക്കെതിരെ കൊലവിളി നടത്തുന്നത്. എന്നിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഏഴംകുളം അജു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഉമ്മൻ തോമസ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ജെൻസി കടുവുങ്കൽ, ഗോപു കരുവാറ്റ, അംജത് അടൂർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ------- PTL ADR UDF യു.ഡി.എഫ് അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വഞ്ചനദിന സായാഹ്ന ധർണ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.