സി.എഫ്.ആർ.ഡി കോളജിന്​ പ്രത്യേക പരിഗണന -മന്ത്രി അനിൽകുമാർ

കോന്നി: പെരിഞ്ഞൊട്ടക്കൽ സി.എഫ്.ആർ.ഡി കോളജിൽ നിലവിലെ പരിമിതികൾ ഘട്ടംഘട്ടമായി മാറ്റിയെടുക്കുമെന്ന് മന്ത്രി. ജി. അനിൽകുമാർ പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാർക്ക്​ ഡോർമെറ്ററി കെട്ടിടത്തിന്‍റെ ശിലാ സ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 100ദിന കർമപദ്ധതിയിൽ സി.എഫ്.ആർ.ഡിക്ക്‌ പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഇവിടെ പരിശോധനക്ക് എത്തിക്കുന്ന ഉൽപന്നങ്ങൾ സമയബന്ധിതമായി പരിശോധിച്ച് ഫലം നൽകും. കോളജിലെ ലാബിന്‍റെ പ്രവർത്തങ്ങൾ എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെ അറിഞ്ഞിരിക്കണം എന്നും മന്ത്രി കൂട്ടിചേർത്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിജി സജി അധ്യക്ഷതവഹിച്ചു. സി.എഫ്.ആർ.ഡി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആൻഡ്​​ സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് പഡ്​ജോഷി മുഖ്യപ്രഭാഷണം നടത്തി. കെ.യു. ജനീഷ്കുമാർ എം.എൽ.എ, സി.പി.ഐ ജില്ല അസി. സെക്രട്ടറി മലയാലപ്പുഴ ശശി, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ. ദേവകുമാർ, സി.എഫ്.ആർ.ഡി ഡയറക്ടർ ഇൻചാർജ് ബി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.