പത്തനംതിട്ട: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികദിനം യു.ഡി.എഫ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനാശത്തിന്‍റെ ഒരുവർഷം എന്ന മുദ്രാവാക്യവുമായി സായാഹ്ന സത്യഗ്രഹങ്ങളും ധർണകളും നടത്തി. തിരുവല്ലയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, കടപ്രയിൽ എൻ. ഷൈലാജ്, കോഴഞ്ചേരിയിൽ വിക്ടർ ടി.തോമസ്, കോയിപ്രത്ത് മാലേത്ത് സരളദേവി, ആറന്മുളയിൽ അഡ്വ. കെ. ശിവദാസൻ നായർ, ഇരവിപേരൂരിൽ ജോർജ് മാമ്മാൻ കൊണ്ടൂർ, നാരങ്ങാനത്ത് എം. ഷംസുദ്ദീൻ, പത്തനംതിട്ട ഈസ്റ്റിൽ ടി.എം. ഹമീദ്, കൈപ്പട്ടൂരിൽ സാമുവൽ കിഴക്കുപുറം, പഴകുളത്ത് തോപ്പിൽ ഗോപകുമാർ, ഇലന്തൂരിൽ എ. സുരേഷ്കുമാർ, കലഞ്ഞൂരിൽ ബാബു ജോർജ്, കോന്നിയിൽ മാത്യു കുളത്തുങ്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എൻ.എ. നൈസാം അധ്യക്ഷതവഹിച്ചു. ---------- PTL 14 MOHANRAJ യു.ഡി.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ സെൻട്രൽ ജങ്ഷനിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു --- PTL 12 VICTOR യു.ഡി.എഫ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്നധർണ യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി.തോമസ് ധർണ ഉദ്ഘാടനം ചെയ്യുന്നു ------- പരസ്യപട്ടികയിൽനിന്ന് സിൽവർലൈൻ ഒഴിവാക്കിയത് വ്യക്തമാക്കണം -ജോസഫ് എം.പുതുശ്ശേരി മല്ലപ്പള്ളി: സർക്കാറിന്‍റെ വാർഷികത്തോട് അനുബന്ധിച്ച് കോടികൾ മുടക്കി നമ്പർവൺ എന്ന് അവകാശപ്പെട്ടുനൽകിയ പരസ്യങ്ങളിലെ പട്ടികയിൽനിന്ന് സിൽവർലൈൻ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. സർക്കാറിന്‍റെ വാർഷികാഘോഷ മാമാങ്കം എന്ന പേരിൽ പൊടിക്കുന്ന കോടികളുടെ ഒരു അംശം ഉണ്ടായിരുന്നുവെങ്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനും മാസങ്ങളായി മുടങ്ങിയ കാൻസർ രോഗികൾക്ക് 1000 രൂപയുടേതടക്കം ആനുകൂല്യം കുടിശ്ശിക സഹിതം നൽകാനും കഴിയുമായിരുന്നെന്നും പുതുശ്ശേരി ചൂണ്ടിക്കാട്ടി. വിനാശ വികസനത്തിന്‍റെ ഒന്നാംവാർഷികം എന്നപേരിൽ യു.ഡി.എഫ് പുറമറ്റം മണ്ഡലം സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസ് തമ്പി അധ്യക്ഷതവഹിച്ചു. ------- PTL 13 PUTHUSSERY കോൺഗ്രസ് പുറമറ്റം മണ്ഡലം സംഘടിപ്പിച്ച സായാഹ്ന ധർണ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.