നിരോധിത വലകള്‍ പിടിച്ചെടുത്തു

തിരുവല്ല: കടപ്ര പഞ്ചായത്തിലുള്‍പ്പെടുന്ന കോലറയാറില്‍നിന്ന്​ മത്സ്യബന്ധനത്തിന്​ ഉപയോഗിക്കുന്ന നിരോധിത വലകള്‍ മത്സ്യബന്ധന വകുപ്പ്​ പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണം സംബന്ധിച്ച നടപടികള്‍ ശക്തമാക്കുമെന്ന് എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍ ശ്രീകുമാർ അറിയിച്ചു. ------- എൻ.ജി.ഒ സംഘ് വഞ്ചനദിനം ആചരിച്ചു പത്തനംതിട്ട: സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാറിന്റെ നടപടിക്കെതിരെ സർക്കാറിന്റെ ഒന്നാം വാർഷിക ദിനം എൻ.ജി.ഒ സംഘ് വഞ്ചനദിനമായി ആചരിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന ജോയന്റ് സെക്രട്ടറി എസ്. രാജേഷ് ഉദ്​ഘാടനം ചെയ്തു. ജില്ല പ്രഡിസന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി. അനിൽകുമാർ, ജില്ല വൈസ് പ്രസിഡന്റുമാരായ കെ.ജി. അശോക് കുമാർ, കെ.ബി. ശശികുമാർ, പി.എസ്. രഞ്ജിത്ത്, പി. സോമേഷ്, പി.ആർ. രമേശ്, ജോയന്റ് സെക്രട്ടറിമാരായ എൻ.ജി. ഹരീന്ദ്രൻ, എൻ. രതീഷ്, വി.എസ്. ഹരികുമാർ, ജില്ല ട്രഷറർ എം. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജി. അനീഷ് സ്വാഗതവും ടൗൺ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. --------- PTL 10 VANCHANA എൻ.ജി.ഒ സംഘ് വഞ്ചനദിനാചരണ ഭാഗമായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്​ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജോയന്റ് സെക്രട്ടറി എസ്. രാജേഷ് ഉദ്​ഘാടനം ചെയ്യുന്നു ----------- വൈദ്യുതി മുടങ്ങും മല്ലപ്പള്ളി: 110 കെ.വി സബ്സ്റ്റേഷൻ റിലേ ടെസ്റ്റിങ്​ ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച്​ വരെ മല്ലപ്പള്ളി, എഴുമറ്റൂർ, പുല്ലുകുത്തി, വായ്പൂര്, കുന്നന്താനം, പുതുശ്ശേരി, കിൻഫ്ര, വെണ്ണിക്കുളം എന്നീ 11 കെ.വി ഫീഡറിൽനിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് 110 കെ.വി സബ്സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.