പത്തനംതിട്ട: ശബരിമല എക്സിക്യൂട്ടിവ് ഓഫിസറായി സേവനം അനുഷ്ഠിച്ച ഡെപ്യൂട്ടി ദേവസ്വം കമീഷണർ കൂടിയായ വി. കൃഷ്ണകുമാരവാര്യർ വിരമിച്ചു. ശബരിമലയിലെ ജീവനക്കാർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഈ മാസം 31നാണ് വിരമിക്കുന്നതെങ്കിലും ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ എന്ന പദവിയിൽനിന്ന് അദ്ദേഹം മാസപൂജ പൂർത്തിയാക്കി ശബരിമല നട അടക്കുന്ന 19നുതന്നെ പടിയിറങ്ങി. ശബരിമല നട ഇനി തുറക്കുന്നത് പ്രതിഷ്ഠദിനപൂജകളുടെ ഭാഗമായി ജൂൺ എട്ടിനാണ്. 1989ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരനായി പ്രവേശിച്ച കൃഷ്ണകുമാരവാര്യർക്ക് അമ്പലപ്പുഴ അമ്പലത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. വിജിലൻസ് ഓഫിസർ, ഓഡിറ്റ് ഓഫിസർ, ദേവസ്വം ബോർഡ് അംഗത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമീഷണർ എന്നിങ്ങനെ വിവിധ തസ്തികകളിൽ ജോലിനോക്കി. ഹരിപ്പാട് സ്വദേശിയാണ്. ഭാര്യ: അനിത. മക്കൾ: രോഹിത്, രാഹുൽ. ശബരിമലയിൽ നടന്ന യാത്രയയപ്പ് സമ്മേളനം അസി. എക്സിക്യൂട്ടിവ് ഓഫിസർ ഗണേശ്വരൻ പോറ്റി ഉദ്ഘാടനം ചെയ്തു. ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല ക്ഷേത്രമേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി, പബ്ലിക് റിലേഷൻസ് ഓഫിസർ സുനിൽ അരുമാനൂർ, ശബരിമല കീഴ്ശാന്തി ഗിരീഷ്കുമാർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ദേവസ്വം സർവിസിൽനിന്ന് വിരമിക്കുന്ന സ്റ്റോർ മാനേജർ ഗോവിന്ദൻ നമ്പൂതിരി, തളി ശശിധരൻ നായർ എന്നിവർക്കും യാത്രയയപ്പ് നൽകി. PTL 14 VIRAMICHU വിരമിച്ച ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ വി. കൃഷ്ണകുമാരവാര്യർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉപഹാരം നൽകുന്നു --------------------------------- സൗജന്യ പരിശീലനം പത്തനംതിട്ട: എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ് പരിശീലനം ആരംഭിച്ചു. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ------------------------------------ സ്റ്റേഡിയം വിഷയം; പ്രത്യേക കൗൺസിൽ ചേരും പത്തനംതിട്ട: നഗരസഭ അധീനതയിലുള്ള കെ.കെ. നായർ സ്റ്റേഡിയം വിഷയം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. സ്റ്റേഡിയം കായികമല്ലാത്ത കാര്യങ്ങൾക്ക് കൊടുത്ത് ഗ്രൗണ്ടും ട്രാക്കും നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കൗൺസിൽ വിളിച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി കത്ത് നൽകിയിരുന്നു. ഈ വിഷയം കാണിച്ച് പ്രമേയാനുമതിക്കും ആവശ്യം ഉന്നയിച്ചിരുന്നു. പ്രമേയ അവതരണത്തിനും അനുമതി നൽകിയതായി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.