പത്തനംതിട്ട: പാലുൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ ഫാർമേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പാലുൽപാദനത്തില്‍ ഒരുപാട് മുന്നോട്ട് വന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. ചെറുകുന്നം കെ.യു.സി.എസ് സെക്രട്ടറി സി.ആര്‍. ദിന്‍രാജ്, മുണ്ടപ്പള്ളി തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസിധരകുറുപ്പ്, ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയന്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സിന്ധു ജയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. വിനേഷ്, ജി. പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍, എസ്. ശ്രീജ, ആര്‍. സുപ്രഭ, പത്തനംതിട്ട ഡെയറി മാനേജര്‍ പി.എ. മുഹമ്മദ് അന്‍സാരി, അടൂര്‍ ക്ഷീര വികസന ഓഫിസര്‍ കെ. പ്രദീപ്കുമാര്‍ സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം. മധു, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് ജയന്‍ ബി. തെങ്ങമം, കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് തോട്ടുവ പി. മുരളി, മില്‍മ അസിസ്റ്റന്റ് മാനേജര്‍ ഡി. ജീവന്‍, മില്‍മ പ്രോഡക്ട് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്. സുരേഷ്‌കുമാര്‍, അടൂര്‍ ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ സജി പി. വിജയന്‍ സി.പി.ഐ തെങ്ങമം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനു വെള്ളച്ചിറ, സി.പി.എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം അനു സി. തെങ്ങമം, ഡി.സി.സി മെംബര്‍ ആര്‍. അശോകന്‍, ചെറുകുന്നം ബോര്‍ഡ് മെംബർമാരായ കെ. പശുപാലന്‍, സി. മണിയമ്മ, ആര്‍. ജയകുമാരി, എല്‍. ഉഷാകുമാരി, സി. ഗിരിജാകുമാരി, ചെറുകുന്നം കെ.യു.സി.എസ് വൈസ് പ്രസിഡന്റ് കെ. സദാശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. PTL 10 CHITTAYAM ചെറുകുന്നം ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ ഫാർമേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു ----------------------------------------------------------------------- തിരുമൂലവിലാസം യു.പി സ്കൂളിന് പുരസ്കാരം കോഴഞ്ചേരി: മുകുളം 2021 പദ്ധതിയിൽ ഏര്‍പ്പെടുത്തിയ ജോസഫ് മാര്‍ത്തോമ എവര്‍റോളിങ് ഗ്രീന്‍ ട്രോഫിയും കാഷ് അവാര്‍ഡും തിരുമൂലപുരം തിരുമൂലവിലാസം യു.പി സ്കൂളിന്. ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയാണ് പരിഗണിച്ചത്. ജില്ല ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കഴിഞ്ഞ 11 വര്‍ഷമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് മുകുളം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന പ്രകൃതിസ്നേഹം വളര്‍ത്തി സേര്‍വ്, കണ്‍സേര്‍വ്, റിസേര്‍വ് എന്ന ആപ്തവാക്യവുമായി പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയില്‍ അവബോധം സൃഷ്ടിച്ച് കുട്ടികളില്‍ താൽപര്യം ജനിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോളി ജോർജിന്റെയും അധ്യാപിക സിസ്റ്റര്‍ അലീനയുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മഞ്ഞാടി മാര്‍ത്തോമ സേവികാസംഘം യു.പി സ്കൂള്‍ രണ്ടാം സ്ഥാനത്തിനും വെണ്ണിക്കുളം സെന്റ് ബഹനാനന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. മഞ്ഞാടി മാര്‍ത്തോമ സേവികാസംഘം യു.പി സ്കൂളിലെ റിയ മറിയം സണ്ണി, മെര്‍ലിന്‍ മറിയം ജോബിത്ത്, വെണ്ണിക്കുളം സെന്റ് ബഹനാനന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പി.എസ്. ആദില എന്നിവര്‍ മികച്ച കുട്ടിക്കര്‍ഷക പുരസ്കാരത്തിന് അര്‍ഹരായി. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ സേറ എല്‍സ മാത്യു, പി.എസ്. ആദില തിരുമൂലവിലാസം യു.പി സ്കൂളിലെ പി.എസ്. സഞ്ജെയ് എന്നിവര്‍ ക്വിസ് മത്സരത്തില്‍ സമ്മാനാര്‍ഹരായി. കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്കൂളിലെ ബെന്ന സൂസന്‍ സാം, നിഖില കെ. അനില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ബിയ ട്രീസ വര്‍ഗീസ്, പി.എസ്. ആദില എന്നിവര്‍ ഉപന്യാസ രചന മത്സരത്തിലും സമ്മാനാര്‍ഹരായി. മികച്ച അധ്യാപിക കോഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് തിരുമൂലപുരം തിരമൂലവിലാസം യു.പി സ്കൂളിലെ സിസ്റ്റര്‍ അലീന, മഞ്ഞാടി സേവിക സംഘം യു.പി സ്കൂളിലെ അന്നമ്മ ടി. ബേബി, കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്കൂളിലെ ലിയ മേരി ഏബ്രഹാം എന്നിവര്‍ അര്‍ഹയായി. വെള്ളിയാഴ്ച രാവിലെ 10.30ന് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മാര്‍ത്തോമ സഭ വികാരി ജനറാള്‍ കെ.വൈ. ജേക്കബ് പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.