കൊതുകുകളുടെ സാന്ദ്രത വർധിച്ചു; പകർച്ചവ്യാധി ഭീഷണി

പന്തളം: മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്ക് ഇടയാക്കുന്ന കൊതുകുകളുടെ സാന്ദ്രത കൂടിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി സാധ്യതകൾ വർധിച്ചുവരുന്നതായും വിലയിരുത്തുന്നു. കൊതുക് പെരുകാനുള്ള പ്രധാന ഉറവിടമായി വെള്ളക്കെട്ടുകൾ മാറുന്നതിനാൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കിയേ മതിയാകൂവെന്നാണ് ആരോഗ്യ വകുപ്പ്​ നിർദേശം. വീടുകളും മാർക്കറ്റുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച്​ കൊതുക് പെരുകുന്നത്​ തടയാൻ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാൻ പ്ലാന്‍റേഷൻ ഉടമകൾ നടപടി സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.