താഴ്ന്ന പ്രദേശക്കാർ വെള്ളപ്പൊക്ക ഭീതിയിൽ വടശ്ശേരിക്കര: മൺസൂൺ എത്തുംമുമ്പേ മഴയെത്തിയതോടെ നദികളെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി. ദിവസങ്ങളായി തുടരുന്ന മഴ തിങ്കളാഴ്ച് വരെ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകൂടി എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നു. വെള്ളം ക്രമാതീതമായി ഉയർന്നിട്ടില്ലെങ്കിലും കാലവർഷത്തിന് തുല്യമായ അളവിൽ എല്ലാ നദികളും നിറഞ്ഞൊഴുകുകയാണ്. അതേസമയം ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവും ജലസംഭരണികളിൽ കാര്യമായി ജലനിരപ്പ് ഉയരുകയും ചെയ്തിട്ടില്ല. പമ്പ, അച്ചൻകോവിൽ, കല്ലാർ, കക്കാട്ടാർ തുടങ്ങിയ നദികളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ മണിയാർ ജലസംഭരണിയുടെ രണ്ടു ഷട്ടറുകൾ 10 സെന്‍റിമീറ്ററുകൾ വീതം ഉയർത്തിവെച്ചിരിക്കുകയാണ്. ഇവിടെനിന്നുമുള്ള ജലം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സ്വകാര്യ പദ്ധതിയായ കാർബൊറാണ്ടത്തിൽ പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിച്ച് മണിയാർ ഡാമിലെ ജലനിരപ്പിന്‍റെ അളവ് നിയന്ത്രിക്കുകയാണിപ്പോൾ. ഇറിഗേഷൻ കനാലിലേക്കുള്ള ഷട്ടറും നിലവിൽ അടച്ചിരിക്കുകയാണ്. ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ മാറിമാറി പ്രഖ്യാപിക്കുകയും സുരക്ഷ മുന്നറിയിപ്പുകൾ നൽകിയതുമായ സാഹചര്യത്തിൽ ഇടക്ക് മഴകുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ശക്തിപ്പെടുമോ എന്ന ആശങ്കയിലാണ് മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ. പടം: സ്പിൽവേകൾ നിറഞ്ഞൊഴുകുന്ന പെരുന്തേനരുവി ജലസംഭരണി lead consider
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.