സിൽവർ ലൈനിന്‍റെ പേരിൽ സി.പി.എം നടത്തുന്നത്​ റിയൽ എസ്റ്റേറ്റ് ബിസിനസ് -ചെന്നിത്തല

തിരുവല്ല: കെ-റെയിൽ പദ്ധതിയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വൈ.എം.സി.എ ഹാളിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയിൽ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കണം. ഐക്യദാർഢ്യ സമിതി ചെയർമാൻ മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പ്രഫ. ഫിലിപ്പ് എൻ. തോമസ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, വിജയകുമാർ മണിപ്പുഴ, ഡോ. സൈമൺ ജോൺ, അഡ്വ. വർഗീസ് മാമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.