അങ്ങാടിയിൽ യു.ഡി.എഫ് കോട്ട പിടിച്ചെടുത്ത് എൽ.ഡി.എഫ്

റാന്നി: ഉപതെരഞ്ഞെടുപ്പ്​ നടന്ന അങ്ങാടി പഞ്ചായത്ത്​ അഞ്ചാം വാർഡ്​ പിടിച്ചെടുത്ത് എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുമറിയാമ്മ ടീച്ചർ 179 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ എതിർ സ്ഥാനാർഥി യു.ഡി.എഫിലെ സൂസനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രത്തിൽ വിജയിച്ചതോടെ അങ്ങാടി പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യം ഉറപ്പിക്കാനായി. 474 വോട്ടാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫ് 295ഉം ബി.ജെ.പി 20ഉം വോട്ട്​ നേടി. പഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിന്‍റെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തുപോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ 225 വോട്ടിനാണ് കൊച്ചുമോൾ വിജയിച്ചത്. അങ്ങാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെയും എൽ.ഡി.എഫിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് യു.ഡി.എഫ് ഉയർത്തിയത്. ആരോപണങ്ങളെല്ലാം ജനങ്ങൾ പുല്ലുവിലകൽപിച്ച് തള്ളിയെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന്​ എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന യോഗത്തിൽ പി.ആർ. പ്രസാദ്, കെ.കെ. സുരേന്ദ്രൻ, വി.ടി. ലാലച്ചന്‍, ജോര്‍ജ് മാത്യു, ബെഞ്ചമിൻ ജോസ് ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു റെജി, അഡ്വ. ജേക്കബ് സ്റ്റീഫൻ, പി.എസ്. സതീഷ്​കുമാര്‍, ടിബു പുരക്കൽ, വിജോയി പുള്ളോലിൽ എന്നിവർ സംസാരിച്ചു. ptl rni_3 election photo: അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തെ തുടർന്നുള്ള ആഹ്ലാദ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.