കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കൊടുമൺ: കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. 10.5 കോടി രൂപ വിനിയോഗിച്ചു നിർമിച്ച കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച്​ സംസാരിക്കുകയായിരുന്നു മന്ത്രി. 14 ജില്ലകളിലും സ്റ്റേഡിയങ്ങളും നവീകരണത്തിനും നിർമാണത്തിനുമായി തുക അനുവദിച്ചിട്ടുണ്ട്. ഇതില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് അടൂരിലെ സ്റ്റേഡിയമാണ്. ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലെ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബാള്‍ പരിശീലനവും അത്‌ലറ്റ് ഫെഡറേഷനുമായി യോജിച്ച്​ അത്​ലറ്റിക്സ്​ പരിശീലനവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസ് മുതല്‍ കായികവും പാഠ്യവിഷയമാക്കി മാറ്റാനും ലക്ഷ്യമിടുന്നു. സിന്തറ്റിക് ട്രാക് ഫുട്‌ബാള്‍ കോര്‍ട്ട്, ബാസ്‌കറ്റ്ബാള്‍, ഷട്ടില്‍ കോര്‍ട്ട്, പവിലിയന്‍ എന്നിവയടക്കം ഉള്ളതാണ് കൊടുമണ്‍ സ്റ്റേഡിയം. പത്തനംതിട്ട നഗരസഭ സ്റ്റേഡിയവും 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുമെന്ന്​ മന്ത്രി പറഞ്ഞു. ഓഫിസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും കായികതാരങ്ങളെ ആദരിക്കലും മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കായിക യുവജനകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ നാഗേന്ദ്രന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ബീനാ പ്രഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എ. വിപിന്‍ കുമാര്‍, വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി. പ്രകാശ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രതീദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. വിജയന്‍ നായര്‍, ലിസി റോബിന്‍സ്, വി. സേതുലക്ഷ്മി, സൂര്യ കലാദേവി, ടി. ജയ, രേവമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 KAYIKAVAKUPP MANTHRI കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു വീണ ജോർജും ചിറ്റയം ഗോപകുമാറും ഒരേ വേദിയിൽ കൊടുമൺ: വിവാദങ്ങൾക്കിടെ മന്ത്രി വീണ ജോർജും ​ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഒരേ വേദിയിൽ. കൊടുമണ്ണിൽ സ്റ്റേഡിയം ഉദ്ഘാടന വേദിയിലാണ് ഇവർ പങ്കെടുത്തത്. പത്തനംതിട്ടയിൽ സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മേളയിലെ പരിപാടികളിൽനിന്ന് തന്നെ മനഃപൂർവം ഒഴിവാക്കാൻ ശ്രമിച്ചതായി ചിറ്റയം ഗോപകുമാർ പരാതി പറയുകയും പാർട്ടി നേതാക്കളും വിഷയം ഏറ്റെടുത്ത്​ അത്​ വലിയ വിവാദമായി മാറുകയും ചെയ്തു. ഇരുവരുടെയും പരാതികൾ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന്​ മുന്നിലു​മെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.