പത്തനംതിട്ട: നഗരത്തിലെ 15 മുതൽ 21 വരെ വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. 19ാം വാർഡിൽ സ്ഥാപിച്ച ഒരുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽനിന്നാണ് കുടിവെള്ളം വാർഡുകളിലേക്ക് വിതരണം ചെയ്യുന്നത്. കുമ്പഴ മേഖലയിലെ ഏഴ് വാർഡുകളിലായി 1000 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നരക്കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. നഗരസഭയിലെ 15 മുതൽ 21 വരെ വാർഡുകളിൽ നിലവിൽ മറ്റ് പദ്ധതികളിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടപ്പാറ പദ്ധതി പ്രവർത്തനമാരംഭിച്ചതോടെ പത്തനംതിട്ട ടൗൺ മേഖലയിലെ മറ്റ് വാർഡുകളിൽ കൂടുതൽ ജലലഭ്യത ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി 14ാം വാർഡിൽ ഉടൻ ആരംഭിക്കും. 56 ലക്ഷം രൂപ ചെലവിൽ തുടങ്ങുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണമായും നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 17ാം വാർഡിൽ പേങ്ങാട്ട് മുരുപ്പ് പദ്ധതിയുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 20 ലക്ഷം രൂപയാണ് ചെലവ് ചെയ്യുന്നത്. ഇതിന്‍റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ 1000 വീടുകളിൽ ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക വേണു അധ്യക്ഷത വഹച്ചു. പി.വി. അശോക് കുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരലി സ്ഥിരംസമതി ചെയർപേഴ്സൻമാരായ ജെറി അലക്സ്, ഇന്ദിര, മണിയമ്മ, എസ്. ഷെമീർ, പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, പി.കെ. അനീഷ്, എ. സുരേഷ്‌കുമാർ സി.കെ. അർജുനൻ, സുജ അജി, വിമല ശിവൻ, എ. അഷ്‌റഫ്, ശോഭ കെ. മാത്യു, സിന്ധു അനിൽ, അൻസാരി, അസീസ്, സജി അലക്സാണ്ടർ, കുഞ്ഞുമോൻ കെങ്കിരേത്ത്, കെ.കെ. ഗോപാലൻ, എസ്. അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു. Phot. കുമ്പഴ- കോട്ടപ്പാറ കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.