കുരമ്പാല-മണികണ്ഠനാൽത്തറ റോഡ് ടെൻഡർ നടപടി തുടങ്ങി

പന്തളം: മുനിസിപ്പാലിറ്റി പരിധിയിലെ കുരമ്പാല-മണികണ്ഠനാൽത്തറ റോഡ് ടെൻഡറിങ്​ നടപടി തുടങ്ങിയതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. റോഡിന് പി.ഡബ്ല്യു.ഡി ഫണ്ടിൽനിന്ന്​ 75 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ പാതയ്ക്ക് പി.ഡബ്ല്യു.ഡിയുടെ ഫണ്ട്​ ഉപയോഗയോഗ്യമാക്കുന്നതിൽ ധനകാര്യവകുപ്പ് സാങ്കേതിക തടസ്സം ഉന്നയിച്ചു. ഇതുമൂലം ഉണ്ടായ കാലവിളംബം പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കറുടെ അഭ്യർഥനയെ മാനിച്ച് ധനമന്ത്രി ഈ പ്രവൃത്തിക്ക് പി.ഡബ്ല്യു.ഡി ഫണ്ട് വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു. തുടർന്ന് ടെൻഡറിങ്​ പൂർവ സാങ്കേതികാനുമതിക്കായി പി.ഡബ്ല്യു.ഡി റോഡ്സ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ നടപടി പൂർത്തീകരിച്ചു. പി.ഡബ്ല്യു.ഡി സൗത്ത് സോൺ റോഡ്സ് സൂപ്രണ്ടിങ്​ എൻജിനീയരുടെ ഓഫിസിൽനിന്ന്​ ടെൻഡർ നടപടിക്ക് തുടക്കമായി. മേയ് 27മുതൽ ടെൻഡർ സ്വീകരിച്ച് 30ന് പരിഗണനക്കെടുക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.