യു.ഡി.എഫിന്​ സീറ്റ്​ നഷ്ടം; എൽ.ഡി.എഫിന്​ നേട്ടം

പത്തനംതിട്ട: ജില്ലയിലെ മൂന്ന്​ ഗ്രാമപഞ്ചായത്ത്​ വാർഡുകളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ നേട്ടം. യു.ഡി.എഫ് കോട്ടയായിയിരുന്ന റാന്നി അങ്ങാടി പഞ്ചായത്ത്​ അഞ്ചാംവാർഡ്​ പിടിച്ചെടുക്കാൻ കഴിഞ്ഞതാണ്​ എൽ.ഡി.എഫിന്​ നേട്ടമായത്​. കോന്നി ഗ്രാമപഞ്ചായത്ത് 18ആം വാർഡ് യു.ഡി.എഫ്​ മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമായ കൊറ്റനാട് പഞ്ചായത്ത് ഏഴാം വാർഡിൽ വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ്​ വേണ്ടിവന്നപ്പോൾ എൽ.ഡി.എഫിനായിരുന്നു ഭാഗ്യം. കോന്നിയിൽ പിതാവിന്‍റെ മരണത്തെ തുടർന്നുവന്ന ഉപതെരഞ്ഞെടുപ്പിൽ മകളെ സ്ഥാനാർഥിയാക്കിയാണ്​ യു.ഡി.എഫ്​ സീറ്റ്​ നിലനിർത്തിയത്​. കൊറ്റനാട്​ സി.പി.ഐയുടെ മനോജ്​ ചരളേൽ ദേവസ്വം ബോർഡ്​ അംഗമായതിനെ തുടർന്നും റാന്നി അങ്ങാടിയിൽ യു.ഡി.എഫിന്‍റെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തുപോയതിനാലുമാണ്​ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.