കൊറ്റനാട് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്​

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് ഏഴാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് നറുക്കെടുപ്പിലൂടെ വിജയം. സി.പി.ഐയിലെ റോബി എബ്രഹാമാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്. യു.ഡി.എഫിലെ സനോഷ് ചാലുങ്കലിനും റോബി എബ്രഹാമിനും 297 വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി സ്ഥാനാർഥി പി.ടി. സുധക്ക് 213 വോട്ടുകൾ ലഭിച്ചു. വർഡ് അംഗമായിരുന്ന എൽ.ഡി.എഫിലെ മനോജ് ചരളേൽ ദേവസ്വംബോർഡ് അംഗമായതിനെ തുടർന്നാണ് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 13 അംഗപഞ്ചായത്തിൽ എൽ.ഡി.എഫ്-എട്ട്, ബി.ജെ.പി-നാല്, യു.ഡി.എഫ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.