കൊറ്റനാട്​: കോടതിയെ സമീപിക്കുമെന്ന്​ കോൺഗ്രസ്​

പത്തനംതിട്ട: കൊറ്റനാട് ഉപതെരഞ്ഞെടുപ്പില്‍ തുല്യം വോട്ടുനേടിയ സ്ഥലത്ത് ടെന്‍ഡര്‍ വോട്ടെണ്ണാന്‍ തയാറാകാതെ നറുക്കിട്ടത് സി.പി.ഐ സ്ഥാനാർഥിയുടെ വിജയം ഉറപ്പുവരുത്താന്‍ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കഴിഞ്ഞതവണ ഇവിടെ 200 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ടെന്‍ഡര്‍ വോട്ടുകള്‍ എണ്ണണമെന്നുള്ള കോടതി ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് ഇടതുപക്ഷം ജനവിധി അട്ടിമറിച്ചത്. ഇതിനെതിരെ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ യു.ഡി.എഫിനെ ഭൂരിപക്ഷം ജനങ്ങള്‍ പിന്തുണച്ചുവെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ഗ്രാമപഞ്ചായത്തില്‍ 2020ല്‍ 45വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഉപതെരഞ്ഞെടുപ്പില്‍ 133ആയി ഉയര്‍ന്നു. റാന്നി അങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ പരാജയകാരണം സംബന്ധിച്ച് ബന്ധപ്പെട്ട ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍നിന്ന് വിശദീകരണം തേടും. നിർമാണത്തൊഴിലാളി യൂനിയൻ കലക്ട​റേറ്റ്​ മാർച്ച് നടത്തി പത്തനംതിട്ട: നിർമാണ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. രാവിലെ 11ന് അബാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധി തൊഴിലാളികൾ അണിചേർന്നു. ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണൽവാരാൻ നടപടി സ്വീകരിക്കുക, എം സാൻഡ്​, പി സാൻഡ്​, മെറ്റൽ, പാറപ്പൊടി, പാറ എന്നിവയുടെ അടിക്കടിയുള്ള വിലവർധന തടയുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി എസ്. ഹരിദാസ്, ജി. അജയകുമാർ സനന്ദൻ ഉണ്ണിത്താൻ, ബിനിൽ കുമാർ, നന്ദിനി സോമരാജൻ, എൻ.പി. സോമൻ, എം.ജെ. രവി എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 11 nirmanathozhilali march നിർമാണ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി കലക്​ടറേറ്റിലേക്ക് നടത്തിയ മാർച്ച്​ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.