ഇരവിപേരൂർ: ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും പൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകൾ ഭൗതിക, അക്കാദമിക സൗകര്യങ്ങളിൽ വൻ പുരോഗതി കൈവരിച്ച സാഹചര്യത്തിൽ അംഗീകാരമില്ലാത്ത സമാന്തര വിദ്യാലയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇരവിപേരൂർ സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന കെ.എസ്.ടി.എ ജില്ല പഠനക്യാമ്പ് സമാപിച്ചു. ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സി. രാമകൃഷ്ണൻ ക്ലാസ് നയിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ബിന്ദു, ജില്ല സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ഹരികുമാർ, എൻ.ഡി. വത്സല, പി.കെ. പ്രസന്നൻ, ജില്ല പ്രസിഡന്‍റ് പി.ജി. ആനന്ദൻ, ഭാരവാഹികളായ എസ്. രാജേഷ്, എം. സാബിറ ബീവി, എസ്. സുജമോൾ, പി.ആർ. ബിന്ദു, വി.ഐ. ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം PTL 14 KSTA കെ.എസ്.ടി.എ ജില്ല പഠനക്യാമ്പിൽ ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തുന്നു ചിത്രം PTL 15 OMALLOOR PORAM ഓമല്ലൂർ പൂരക്കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.