വൈദ്യുതി മുടങ്ങും

തിരുവല്ല: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ തിരുവല്ല മാർക്കറ്റ്, എം.ജി.എം, എസ്.ബി.ഐ എന്നിവിടങ്ങളിൽ . മത്സ്യത്തൊഴിലാളികൾ 23ന് പണിമുടക്കും തിരുവല്ല: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് 23ന് പണിമുടക്കാൻ കേരള മത്സ്യമേഖല സംരക്ഷണസമിതി യോഗം തീരുമാനിച്ചു. പെട്രോൾ, ഡീസൽ, മണ്ണെണ്ണ വിലവർധന പിൻവലിക്കുക, മത്സ്യമേഖലയുടെ സംരക്ഷണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ്​ പി.പി. ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബു ലിയോൺസ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.