പെരുന്തേനരുവി റോഡിന്‍റെ കൽക്കെട്ട്​ ഇടിയുന്നു

വടശ്ശേരിക്കര: . സമീപകാലത്ത് കോൺക്രീറ്റ് ചെയ്ത്​ സഞ്ചാരയോഗ്യമാക്കിയ ചണ്ണ- പെരുന്തേനരുവി റോഡിൽ തോടൊഴുകുന്ന ഭാഗങ്ങളിൽ കലുങ്ക് നിർമിക്കാത്തതാണ് സംരക്ഷണഭിത്തികൾ ഇടിയാൻ കാരണം. വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിൽ ജലവൈദ്യുതി പദ്ധതി വന്നതിനുശേഷമാണ് പെരുനാട്-പെരുന്തേനരുവി റോഡിലെ മൂന്നര കിലോമീറ്ററോളം വനത്തിൽകൂടി കടന്നുപോകുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഇവിടം ടാർ ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും വന്യമൃഗ സാന്നിധ്യമുള്ള സ്ഥലമായതിനാൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ, മുമ്പുണ്ടായിരുന്ന മണ്ണ് റോഡിനേക്കാൾ വീതികുറച്ചാണ് കോൺക്രീറ്റ് ചെയ്തത്. സംരക്ഷണഭിത്തികൾ നിർമിക്കുകയോ റോഡിനു കുറുകെ ശക്തമായ നീരൊഴുക്കുള്ള തോടുകളുടെ സ്ഥാനത്ത് കലുങ്കുകൾ സ്ഥാപിക്കുകയോ ചെയ്തില്ല. കൂപ്പ് റോഡ് ആയിരുന്ന കാലത്ത് തടിലോറികൾ കടന്നുപോകാൻ അടുക്കിയിട്ടിരുന്ന കല്ലുകൾക്ക് മുകളിലൂടെ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്തുതന്നെ ഇടിഞ്ഞുതുടങ്ങിയ ഭാഗങ്ങൾ ഇത്തവണ മഴക്കാലം തുടങ്ങിയപ്പോൾത്തന്നെ കൂടുതൽ കല്ലിളകി അപകടാവസ്ഥയിലായി. കാലവർഷം ശക്തമാകുന്നതോടെ കോൺക്രീറ്റ് പാളികൾക്കിടിയിലെ കല്ലുകളെല്ലാം ഒലിച്ചുപോയി ഗതാഗത തടസ്സം ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. പടം :പെരുന്തേനരുവിൽ കലുങ്ക് നിർമിക്കാത്ത ഭാഗത്ത് കൽക്കെട്ട് ഒലിച്ചുപോയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.