കോന്നി: കാർബൺ ന്യൂട്രൽ പത്തനംതിട്ട എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പുനരേകീകരിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനം. വികസന കാര്യങ്ങളിൽ ബ്യൂറോക്രാറ്റിക് യാന്ത്രിക സമീപനങ്ങൾക്കപ്പുറം എല്ലാ മേഖലകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ജനകീയവും സർഗാത്മകവുമായ ഇടപെടൽ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും മാലിന്യനിർമാർജനം, ജൈവ വൈവിധ്യ പരിപാലനം എന്നിവയിൽ അറിവും പങ്കാളിത്തവും ഉറപ്പാക്കി കാർബൺ ന്യൂട്രൽ പത്തനംതിട്ട എന്ന ലക്ഷ്യം സാക്ഷാത്കരിക്കണം. ഇതിന് ആവശ്യമായ പദ്ധതികൾ ജില്ല പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെങ്കിൽ അതുമായി പൂർണമായി സഹകരിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത് ജില്ല വാർഷിക സമ്മേളനം തീരുമാനിച്ചു. അപ്പർകുട്ടനാടിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി മുഖേന നടത്തണമന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികൾ: വി.എൻ. അനിൽ (പ്രസി.), കെ.എസ്. ശ്രീകല, രമേശ് ചന്ദ്രൻ (വൈസ് പ്രസി.), സി. സത്യദാസ് (സെക്ര), കെ. ശാന്ത, പി. ബാലചന്ദ്രൻ (ജോ. സെക്ര), ബിജു എം.ശാമുവേൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.