പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ . വിളംബര ഘോഷയാത്രയില്‍ തൊഴില്‍ വകുപ്പ് (ദൃശ്യവത്കരണം, പങ്കാളിത്തം) ഒന്നാം സ്ഥാനം നേടി. മേളയിലെ മികച്ച തീം സ്റ്റാളായി കിഫ്ബി തിരഞ്ഞെടുക്കപ്പെട്ടു. വാണിജ്യ സ്റ്റാള്‍ വിഭാഗത്തില്‍ ജഗന്‍സ് ഫുഡിനാണ് ഒന്നാം സ്ഥാനം. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഫലകവും സമാപന സമ്മേളനത്തില്‍ സമ്മാനിച്ചു. ഓമല്ലൂര്‍ ശങ്കരന്‍ വീണ്ടും പൊതുവേദിയിൽ പത്തനംതിട്ട: വയ്യായ്മകളെ അവഗണിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ എന്‍റെ കരളം മേളയുടെ സമാപന സമ്മേളന വേദിയിലെത്തി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം എഴുന്നേറ്റ് അധികനേരം നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ വേദിയിലെ ഇരിപ്പിടത്തില്‍ ഇരുന്നാണ് അദ്ദേഹം സംസാരിച്ചത്. ഏപ്രില്‍ 24ന് സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ വെച്ച് അമിതവേഗത്തിലെത്തിയ പിക്അപ് വാനിടിച്ച് ഓമല്ലൂര്‍ ശങ്കരന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഡി.വൈ.എഫ.ഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫിസില്‍നിന്ന് ഇറങ്ങി എതിര്‍വശത്ത് നിര്‍ത്തിയിട്ട കാറിലേക്കു കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ പിക്അപ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ അദ്ദേഹത്തെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് പൊട്ടല്‍ ഉള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച വീണ്ടും പൊതുവേദിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.