കരിങ്ങാലി പാടത്ത് ഹൈപവര്‍ മോട്ടോര്‍ സ്ഥാപിക്കണം -സി.പി.ഐ

പന്തളം: പന്തളത്തിന്‍റെ നെല്ലറയായ കരിങ്ങാലി പാടത്തെ കൃഷിക്ക് ജലസൗകര്യം ഒരുക്കാന്‍ ഹൈപവര്‍ മോട്ടോര്‍ സ്ഥാപിക്കണമെന്ന് സി.പി.ഐ പന്തളം പടിഞ്ഞാറ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞാല്‍ ഒഴുക്കിക്കളയാന്‍ സൗകര്യമില്ലാത്തതും വേനലില്‍ ആവശ്യാനുസരണം വെള്ളമെത്തിക്കാന്‍ കഴിയാത്തതും കൃഷിയെ സാരമായി ബാധിക്കുകയാണ്. സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. ആദ്യകാല നേതാക്കളെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദരിച്ചു. സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗം കുറുമ്പകര രാമകൃഷ്ണന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും​ അവതരിപ്പിച്ചു. ജില്ല അസി. സെക്രട്ടറി ഡി. സജി, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജി. ബൈജു, പത്മിനിയമ്മ, രേഖ അനില്‍, അഖില്‍, കെ. രാഘവന്‍, രമ്യ സുരേന്ദ്രന്‍, കെ. രവി എന്നിവര്‍ സംസാരിച്ചു. കെ.സി. സരസന്‍ സ്വാഗതവും അഡ്വ. വി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി എസ്. അജയകുമാറിനെയും അസി. സെക്രട്ടറിയായി മഹേഷ് സോമനെയും തെരഞ്ഞെടുത്തു. ഫോട്ടോ: സി.പി.ഐ പന്തളം പടിഞ്ഞാറ് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.