പേപ്പർ വില വർധന: പ്രിന്‍റേ​ഴ്​സ്​ അസോസിയേഷൻ ധർണ നാളെ

പത്തനംതിട്ട: പേപ്പറിന്‍റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്​ പ്രസുകൾ അടച്ചിട്ട്​ കേരള പ്രിന്‍റേ​ഴ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ വ്യാഴാഴ്ച​ പത്തനംതിട്ട സിവിൽ സ്​റ്റേഷൻ പടിക്കൽ ധർണ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറു മാസത്തിനിടെ വിവിധ ഇനം പേപ്പറുകൾക്ക്​ 50 ശതമാനത്തിലെറെ വില വർധിച്ചു. ജി.എസ്.ടിയും വലിയ തോതിൽ വർധിപ്പിച്ചു. വലുതും ചെറുതുമായി 10,000ൽപരം അച്ചടി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നത്​ ഇപ്പോൾ 370ൽ താഴെ എത്തി. ഒരു ലക്ഷത്തോളം പേർ ഉപജീവനമാർഗമായി സ്വീകരിച്ച ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം. സർക്കാറുകൾ ഇടപെട്ട് കടലാസ് ഇറക്കുമതി വർധിപ്പിക്കുകയും ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുകയും വേണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോർജ് വർഗീസ്, ജില്ല പ്രസിഡന്റ് രാജേന്ദ്രൻ പിള്ള, സെക്രട്ടറി ജയിൻ കെ. എബ്രഹാം, ട്രഷറർ തോമസ് വർഗീസ്, മേഖല പ്രസിഡന്റ് അനിതാരാജ്, പ്രശാന്ത്, ഷാജൻ എബ്രഹാം എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.