കൊടുമൺ: പണിതുടങ്ങി രണ്ട് വർഷമായിട്ടും എങ്ങുമെത്താതെ കടവിൽ തോട്ടം മിച്ചഭൂമി - പൂഴൂർ റോഡിലെ താഴെപാറപ്പാട്ട് പാലം. മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം തുടങ്ങിയത്. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് കാരണമെന്ന ആക്ഷേപം ശക്തമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. പിന്നീട് കുറച്ച് പണികൾ കൂടി നടത്തി. കൂലിപ്പണിക്കാരായ ആളുകൾ താമസിക്കുന്ന കടവിൽ തോട്ടം മിച്ചഭൂമി കോളനിയിലെ ആളുകൾ ഉൾപ്പെടെ തോട്ടിലൂടെ വേണം പൂഴൂർ പ്രദേശത്തേക്ക് പോകേണ്ടത്. മഴ ശക്തി പ്രാപിച്ച് തോട്ടിൽ വെള്ളമായതോടെ ഇതുവഴിയുള്ള യാത്ര പോലും ബുദ്ധിമുട്ടായി. അടിയന്തരമായി നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. Photo: താഴെ പാറപ്പാട്ട് പാലം പണി പൂർത്തിയാകാതെ കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.