കല്ലിടൽ അല്ല, പദ്ധതിതന്നെ ഉപേക്ഷിക്കണം -ജോസഫ് എം. പുതുശ്ശേരി

തിരുവല്ല: കല്ലിടൽ അല്ല, വിനാശകരമായ സിൽവർ ലൈൻ പദ്ധതിയാണ് ഉപേക്ഷിക്കേണ്ടതെന്ന് കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ നടക്കുന്ന കെ-റെയിൽ വിരുദ്ധ ഐക്യദാർഢ്യ സംഗമത്തിന് മുന്നോടിയായി ആറാട്ടുപുഴയിൽനിന്ന്​ ആരംഭിച്ച വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോജ് ജോർജ് അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, ജില്ല ചെയർമാൻ അരുൺ ബാബു, കൺവീനർ മുരുകേഷ് നടക്കൽ, ഐക്യദാർഢ്യ സമിതി കൺവീനർ കെ.ജി. അനിൽകുമാർ, എസ്. രാധാമണി, വർഗീസ് ജോർജ്, സുനിൽ മറ്റത്ത്, കെ.ആർ. പ്രസാദ്, ഫിലിപ്പ് വർഗീസ്, റിജോ മാമ്മൻ, ഷാജി ഓലിപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. നേത്ര പരിശോധന ക്യാമ്പ്​ തിരുവല്ല: ഡയറ്റ് ഹാളിൽ ശനിയാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്തക്രിയ പരിശോധനയും നടക്കും. രാവിലെ എട്ടുമുതൽ ഒരു മണിവരെയാണ് ക്യാമ്പ്. തിമിര ശസ്ത്രക്രിയക്ക്​ തെരഞ്ഞെടുക്കപ്പെടുന്നവരെ ഉച്ചക്ക്​ രണ്ടോടെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്ന്​ ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.