സ്റ്റേഡിയം വിഷയം കൗൺസിലിൽ ചർച്ചയാക്കാൻ യു.ഡി.എഫ്​

പത്തനംതിട്ട: നഗരസഭ അധീനതയിലുള്ള കെ.കെ. നായർ സ്റ്റേഡിയം കായികമല്ലാത്ത കാര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത് നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രമേയ അനുമതിക്കായി നഗരസഭ ചെയർമാന് യു.ഡി.എഫ് കത്ത് നൽകി. നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി അവതാരകനായും സെക്രട്ടറി ആൻസി തോമസ് അനുവാദകയുമായുള്ള പ്രമേയത്തിനാണ് അനുമതി തേടിയത്. രണ്ടുമാസമായി സ്റ്റേഡിയം മറ്റ് പരിപാടികൾക്ക് നൽകിയതിനാൽ ഗ്രൗണ്ടും ട്രാക്കും നശിപ്പിച്ചു. ഇതിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും കായികപ്രേമികളും പ്രതിഷേധത്തിലാണ്​. ഈ സാചര്യത്തിലാണ് വിഷയം കൗൺസിലിൽ ചർച്ചയാക്കാൻ ശ്രമം. അടിയന്തരമായി കൗൺസിൽ വിളിച്ച് തീരുമാനമുണ്ടാക്കണമെന്ന് ജാസിം കുട്ടി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.