ശ്രീനാരായണ കൺവെൻഷൻ നഗറിലെ മണ്ണ് നീക്കംചെയ്യാനുള്ള നീക്കം; എസ്.എൻ.ഡി.പി യോഗം മന്ത്രി റോഷി അഗസ്റ്റ്യന് നിവേദനം നൽകി

തിരുവല്ല: മനയ്ക്കച്ചിറയിലെ ശ്രീനാരായണ കൺവെൻഷൻ നഗറിലെ മണ്ണ് നീക്കംചെയ്യാനുള്ള ഇറിഗേഷൻ വകുപ്പി‍ൻെറ നീക്കം അവസാനിപ്പിച്ച് നഗർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയ‍ൻ നേതൃത്വത്തിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. മനയ്ക്കച്ചിറയിലെ മണിമലയാറി‍ൻെറ മണൽപ്പുറത്ത് 2009 മുതൽ യൂനിയ‍ൻ നേതൃത്വത്തിൽ ശ്രീനാരായണ കൺവെൻഷൻ നടത്തുന്നുണ്ട്​. എന്നാൽ, ജില്ലയിലെ നദികളിലെ മണൽപ്പുറ്റ് നീക്കുന്നതുമായി ബന്ധപ്പെട്ട് മനയ്ക്കച്ചിറയിലെയും മണ്ണെടുക്കാൻ ജലസേചന വകുപ്പി‍ൻെറ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ മറ്റ് ആത്മീയ കൺവെൻഷനുകൾ നടക്കുന്ന മണൽപ്പുറങ്ങൾക്ക് ഇല്ലാത്ത ഭീഷണിയാണ് മനയ്ക്കച്ചിറയിലെ കൺവെൻഷന് ഉണ്ടായിരിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പി‍ൻെറയും മാത്യു ടി.തോമസ് എം.എൽ.എയുടെയും ഫണ്ടുകൾ ചെലവഴിച്ച് കൺവെൻഷൻ നഗറിലേക്കുള്ള വഴിയും മണിമലയാറി‍ൻെറ തീരത്ത് കൽപ്പടവുകളും മുൻകാലങ്ങളിൽ നിർമിച്ചിരുന്നു. തുടർന്നും നടത്തിക്കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ചിത്രം മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയ‍ൻ ഭാരവാഹികൾ ചേർന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.