മൈലപ്ര സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി

മൈലപ്ര: നിക്ഷേപക വഞ്ചനയുടെ തുടർച്ചയായി ഉദ്യോഗസ്ഥ പീഡനവും തുടരുന്ന മൈലപ്ര സർവിസ് സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ചും ധർണയും നടത്തി. തുടർന്ന് നിക്ഷേപകർ ബാങ്ക് പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മ‍ൻെറ വീട്ടിലേക്കും മാർച്ച് നടത്തി. ധർണ ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് ഉദ്ഘാടനം ചെയ്​തു. പ്രസിഡന്‍റ്​ സദാനന്ദൻ നായർ, സമരസമിതി കൺവീനർ കെ.എസ്. പ്രതാപൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി. അഭിലാഷ്, ജയകൃഷ്ണൻ മൈലപ്ര, വിജയകുമാർ, ബിന്ദു ഹരികുമാർ, ശോഭ.എസ് നായർ, അഭിലാഷ് വിജയൻ, അഖിൽ എസ് പണിക്കർ, മോഹനൻ, രാജേഷ് ഐക്കര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.