പത്തനംതിട്ട: ജില്ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേള ഇനി രണ്ടുദിവസം കൂടി. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. സര്‍ക്കാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന സ്റ്റാളുകളും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും ന്യായവിലക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളുമൊക്കെ മേളയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നു. പ്രദര്‍ശന വിപണനത്തിനൊപ്പം അരങ്ങേറുന്ന സെമിനാറുകളും കലാസന്ധ്യകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. നാല് സെമിനാറുകള്‍ ഇന്നും നാളെയുമായി നടക്കും. ഞായറാഴ്ച മേളയില്‍ വനിത ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. പ്രബമോദ് നാരായൺ എം.എൽ.എ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജിജി മാത്യു, പി.എസ്. തസ്നീം, ഏലിയാസ് തോമസ്, എം.വി. രമാദേവി, ഷാന്‍ രമേശ് ഗോപന്‍, അഡ്വ.എം.ബി. ദിലീപ്കുമാര്‍, അഡ്വ. സ്മിത ചാന്ദ്, എ. നിസ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 11 DC seminar ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ഇന്നത്തെ പരിപാടി ആയുർവേദ വകുപ്പിന്‍റെ ജീവിതശൈലീ രോഗങ്ങളും ആയുര്‍വേദവും -സെമിനാര്‍10.00 സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 - സെമിനാര്‍11.30 ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍ 2.30 ട്രാന്‍സ്‌ജന്‍ഡേഴ്‌സിന്റെ കലാപരിപാടികള്‍. കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള-4.00 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍- 5.30 പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള- 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.