മണൽവാരൽ പുനരാരംഭിക്കണം -നിർമാണ തൊഴിലാളി യൂനിയൻ

കോന്നി: നദികളിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ മണൽവാരൽ പുനരാരംഭിക്കണമെന്നും ക്രഷർ ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കണമെന്നും നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം അവശ്യപ്പെട്ടു. സമ്മേളനം ജില്ല സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്‍റ്​ ജി. ഗോപകുമാർ അധ്യക്ഷനായി. പഞ്ചായത്ത്​ അംഗം പ്രസന്ന രാജൻ, രഘുനാഥ് ഇടത്തിട്ട, എ.കെ. വിജയൻ , പി.എസ്. കമലാസനൻ എന്നിവർ സംസാരിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ജി. ഗോപകുമാർ (പ്രസി​) കെ. രാഘവൻ (സെക്ര),പി.എസ്. കമലാസനൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.