മല്ലപ്പള്ളി: തിരുവനന്തപുരത്ത് 16, 17, 18 തീയതികളിൽ നടക്കുന്ന പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) മൂന്നാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്തുന്ന പതാക നവോത്ഥാന നായകൻ കാവാരികുളം കണ്ടൻകുമാരന്‍റെ ജന്മനാടായ മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടിയിൽനിന്നും പ്രയാണമാരംഭിച്ചു. സി.പി.എം. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാകജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും പി.കെ.എസ് പത്തനംതിട്ട ജില്ല സെക്രട്ടറിയുമായ കെ. കുമാരന് കാവാരികുളം കണ്ടൻകുമാരന്‍റെ നാലാം തലമുറയിൽപ്പെട്ട ബീന സജിയും, ബിമൽ പി.സുകുവും ചേർന്ന് പതാക കൈമാറി. സമ്മേളനത്തിന്‍റെ കൊടിമരജാഥ തിരുവനന്തപുരം വെങ്ങാനൂരിൽ നവോത്ഥാന നായകൻ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച എ.കെ.ജി സെന്‍ററിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പതാക ജാഥയിൽ ജില്ല പ്രസിഡന്‍റ് കെ.എൻ. ഗോപി, ജാഥാ മാനേജർ സി.എൻ. രാജേഷ്, ജില്ല വൈസ് പ്രസിഡന്‍റ് വിശ്വംഭരൻ, ബിനു വർഗീസ്, ബാബു ചാക്കോ, സത്യൻ, ദേവദാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: പി.കെ.എസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പതാക ജാഥ കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.