പത്തനംതിട്ട: കായികമേളകൾക്കുള്ള പത്തനംതിട്ട ജില്ല സ്റ്റേഡിയം സംസ്ഥാന മന്ത്രി - സഭ വാർഷികത്തിന്റെ എന്റെ കേരളം പ്രദർശന വിപണനമേളക്ക് വേദിയാക്കിയത് മുൻകൂട്ടിയുള്ള ആലോചന കൂടാതെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കായികാവശ്യത്തിനുള്ള മികച്ച ട്രാക്കും സംവിധാനങ്ങളും ഉണ്ടായിരുന്ന ജില്ല സ്റ്റേഡിയം കായികേതര മേളക്കായി തെരഞ്ഞെടുത്തത് ശരിയായില്ല. ഇക്കാര്യം മുൻകൂട്ടി ആലോചിക്കേണ്ട വിഷയമായിരുന്നു. പത്തനംതിട്ടയിൽ ശബരിമല ഇടത്താവളം മേളക്ക് അനുയോജ്യമായ സ്ഥലമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ വാർഷികത്തോടനുബന്ധിച്ച മേള അവിടെയാണ് ക്രമീകരിച്ചത്. ഇത്തവണ സ്റ്റേഡിയം വേദിയാക്കിയതിനുപിന്നിലെ പിടിവാശി ആരുടേതെന്നു വ്യക്തമല്ല. എന്തായാലും ജില്ലയിലെ മറ്റ് എം.എൽ.എമാരുമായോ എൽ.ഡി.എഫ് നേതാക്കളുമായോ നഗരസഭയുമായോ വേണ്ടത്ര കൂടിയാലോചന ഉണ്ടായിട്ടില്ല. സ്റ്റേഡിയം - വിട്ടുനൽകുന്നതിൽ നഗരസഭ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എൽ.എമാരെക്കൂടി അറിയിച്ച് ചർച്ച ചെയ്യേണ്ട വിഷയമായിരുന്നു. മേളയെത്തുടർന്ന് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ശോചനീയമാണെന്നും മേളയിലെത്തിയപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടതായും ചിറ്റയം ഗോപകുമാർ പറഞ്ഞു. കശുമാവ് തൈകൾ ഓമല്ലൂർ: സംസ്ഥാന കശുമാവ് വികസന ഏജൻസിയും ശബരിഗിരി സഹകരണ സംഘവും സംയുക്തമായി കശുമാവ് തൈകൾ സൗജന്യമായി നൽകും. ഒരു ഏക്കറിന് 160 കശുമാവ് തൈകൾ വരെയാണ് ലഭിക്കുക. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന അത്യുൽപാദനശേഷിയുള്ള തൈകളാണിവ. ആവശ്യമുള്ളവർ ശബരിഗിരി റീജനൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ കേന്ദ്ര ഓഫിസിൽനിന്നോ പത്തനംതിട്ട ബ്രാഞ്ചിൽനിന്നോ അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ച് നൽകണം. ഫോൺ: 0468 2230490.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.