കാലാവസ്ഥമാറ്റം പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കും -ജോണ്‍ റിച്ചാര്‍ഡ് തോമസ്

പത്തനംതിട്ട: കാലാവസ്ഥമാറ്റം പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്ന് ദുരന്താഘാത വിശകലന വിദഗ്​ധന്‍ ജോണ്‍ റിച്ചാര്‍ഡ് തോമസ്. എ‍‍ൻെറ കേരളം പ്രദര്‍ശന വിണപണനമേള വേദിയില്‍ നടന്ന കാലാവസ്ഥ മാറ്റവും വെല്ലുവിളികളും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലം നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ എങ്ങനെ സജ്ജരാകണമെന്നും കാര്‍ബണ്‍ ഫൂട്ട് പ്രിന്‍റ്​ കുറക്കുന്നത് മൂലം നമ്മള്‍ക്കും കാലാവസ്ഥ മാറ്റത്തി‍ൻെറ തോത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ല ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ഡി.സി വളന്‍റിയേഴ്‌സായ സിയാദ്, മേഘ സുനില്‍ എന്നിവരും ആശയങ്ങള്‍ പങ്കുവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.