മൈലപ്ര സഹകരണ ബാങ്ക് പ്രസിഡന്‍റി‍െൻറ വീട്ടിലേക്ക് സി.പി.എമ്മിന്‍റെ പന്തംകൊളത്തി പ്രകടനം

മൈലപ്ര സഹകരണ ബാങ്ക് പ്രസിഡന്‍റി‍ൻെറ വീട്ടിലേക്ക് സി.പി.എമ്മിന്‍റെ പന്തംകൊളത്തി പ്രകടനം പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പ്രതിസന്ധിയിലായ മൈലപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മ‍‍ൻെറ വീട്ടിലേക്ക് സി.പി.എം മൈലപ്ര ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രകടനം നടത്തി. ബാങ്ക് പ്രസിഡന്‍റ്​ രാജിവെക്കുക, ഭരണസമിതി രാജിവെക്കുക, മൂന്നു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുക, നിക്ഷേപകർക്ക് ഉടൻ പണം തിരിച്ചുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്‍റിനെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാൻ തയാറാകാത്തതിലും കനത്ത പ്രതിഷേധമുണ്ടെന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ലോക്കൽ സെക്രട്ടറി റോബിൻ വി.തോമസ്, എൽ.സി അംഗം ജോഷി കെ.മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം നടന്നത്. കഴിഞ്ഞദിവസം ബാങ്കി‍ൻെറ നിയന്ത്രണത്തിലുള്ള മൈ ഫുഡ് ഗോതമ്പ് ഫാക്ടറിയിലെ ഗോതമ്പി‍ൻെറ കണക്കുകൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടന്‍റ്​ കെ.വി. അർച്ചന, മണ്ണാറക്കുളഞ്ഞി ശാഖ ജൂനിയർ ക്ലർക്ക് തോമസ് ഡാനിയേൽ, ശാന്തിനഗർ ശാഖ ജൂനിയർ ക്ലർക്ക് പ്രിനു. ടി. മാത്യൂസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ബാങ്കിലെ അഴിമതി പുറത്തുകൊണ്ടുവന്നതി‍ൻെറ പ്രതികാരമാണെന്നാണ് ജീവനക്കാർ പറയുന്നത്. വെള്ളിയാഴ്ച പണം ആവശ്യപ്പെട്ട്​ നിരവധി നിക്ഷേപകരാണ് ബാങ്കിൽ എത്തിയത്. അതേസമയം, വൈകീട്ട്​ വരെ നിക്ഷേപകർ കാത്തുനിന്നിട്ടും പണം ലഭിച്ചില്ല. പലരുടെയും അത്യാവശ്യകാര്യങ്ങൾ മുടങ്ങി. ഇതിൽ ആശുപത്രിയിൽ ചികിത്സക്കുപോകേണ്ട രോഗികൾ പോലും ഉണ്ട്. ഉച്ചക്ക് 12 മണിയോടെ ബാങ്ക്​ വൈസ് പ്രസിഡന്‍റ്​ എത്തി രണ്ടാഴ്ചക്കകം പണം നൽകാമെന്ന് നിക്ഷേപകരോട് പറയുകയുണ്ടായി. മീനച്ചിൽ, പാല മാർക്കറ്റിങ്​ സഹകരണ സംഘം, പൂഞ്ഞാർ സഹകരണസംഘം എന്നിവിടങ്ങളിൽനിന്ന്​ 2.53 കോടി കിട്ടാനുണ്ടെന്നും ഇത് ഉടനെ കിട്ടുമെന്നും വൈസ് പ്രസിഡന്‍റ്​ പറഞ്ഞു. : PTL45pantham മൈലപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മ‍‍ൻെറ വീട്ടിലേക്ക് സി.പി.എം മൈലപ്ര ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന പന്തംകൊളത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.