തോട് ജനകീയ കൂട്ടായ്മയിൽ ശുചീകരിച്ചു

തിരുവല്ല: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വേങ്ങൽ പുത്തൻവീട്ടിൽ . പദ്ധതിയുടെ ഉദ്ഘാടനം നെടുമ്പ്രം പ്രസിഡന്‍റ്​ ടി. പ്രസന്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സൈലേഷ് മങ്ങാട്ട്, വാർഡ് അംഗങ്ങളായ പി. വൈശാഖ്, ജോയി കാവുങ്കൽ, ഗ്രേസി അലക്സാണ്ടർ, എൻജിനീയർ വിജയ്, ആർ. പ്രകാശ് എന്നിവർ നേതൃത്വംനൽകി. കൃത്രിമ ബീജസങ്കലന കേന്ദ്രത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു തിരുവല്ല: മൃഗസംരക്ഷണ വകുപ്പി‍ൻെറ കീഴിൽ ആമല്ലൂരിൽ പ്രവർത്തിക്കുന്ന കൃത്രിമ ബീജസങ്കലന കേന്ദ്രത്തോട് സർക്കാർ കാട്ടുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി നെബു കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ ജാസ് പോത്തൻ, മഹിള കോൺഗ്രസ്‌ ജില്ല സെക്രട്ടറി ലേഖ പ്രദീപ്‌, അച്ചാമ്മ ഐപ്പ്, രാജമ്മ, സുഭദ്ര, അശ്വതി, ബാബു തോമസ്, റെജി ഐക്കിരേത്ത്, തോമസ് ടി.മാലിയിൽ, വർഗീസ് എബ്രഹാം, കെ.വി. തോമസ്, ചാണ്ടി പറപ്പള്ളിൽ, രാജു വർഗീസ്, മോൻസി, മാത്യു ചെറിയാൻ ജോൺസൺ മാത്യു, തോമസ് മാത്യു, ബോബൻ, വർഗീസ് മാങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.