അടൂർ: ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ധാർമികത ഏറ്റെടുത്ത് രാജിവെക്കണമെന്ന് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇടപെടലുകൾ നടത്തി എന്നത് ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വെളിപ്പെടുത്തിയത് ഗൗരവമായി കാണണം. അടൂർ ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ കാലങ്ങളായി ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നു. ആംബുലൻസ് ഡ്രൈവറുടെ അടക്കമുള്ള പീഡനങ്ങൾ മറച്ചുവെക്കാനും കേസുകൾ ഇല്ലാതാക്കാനും ചിറ്റയം ഗോപകുമാർ അനാവശ്യ ഇടപെടലുകൾ നടത്തിയതിൻെറ അടിസ്ഥാനത്തിലാണ് ആശുപത്രിയുടെ നില ഈ അവസ്ഥയിൽ ആയതെന്നും കമ്മിറ്റി ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ മറുപടി പറയാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഏഴംകുളം അജു, ബിജു വർഗീസ്, എസ്. ബിനു, എം.ജി. കണ്ണൻ, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, ഗോപു കരുവാറ്റ, നിതീഷ് പന്നിവിഴ, ഫെന്നി നൈനാൻ, കുഞ്ഞുഞ്ഞമ്മ ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.