കോന്നി: കോന്നി പഞ്ചായത്ത് 18ആം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി അർച്ചന ബാലൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും പൊതുയോഗവും നടത്തി. അന്തരിച്ച മുൻ പഞ്ചായത്ത് മെംബർ ബാലന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പര്യടന പദയാത്ര ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചിറ്റൂർ ശങ്കർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, എം.വി. ഫിലിപ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, അർച്ചന ബാലൻ, ടി.എച്ച്. സിറാജുദ്ദീൻ, രാജീവ് മള്ളൂർ, മോൻസി പയ്യനാമാൺ, ഷാജികുമാർ, ദീനാമ്മ റോയി, സുലേഖ വി.നായർ, ഷിനു അറപ്പുരക്കൽ, കൺവീനർ ഷിജു സി.കോൺ, രതീഷ് മുരുപ്പേൽ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: PTL41mohanraj കോന്നി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി അർച്ചന ബാലൻെറ തെരഞ്ഞെടുപ്പ് പ്രചാരണ പദയാത്രയുടെ സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.