പന്തളം: ജില്ലയിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠനക്ലാസ് പന്തളം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഹജ്ജ് കമ്മിറ്റി മെംബർ മുസമ്മിൽ ഹാജി അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ കുഞ്ഞുമുഹമ്മദ് ക്ലാസ് നയിച്ചു. ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഷുഹൈബ്, ടൗൺ ഇമാം ഹാഷിം ഹസനി, നിഷാദ് ആലപ്പുഴ എന്നിവർ സംസാരിച്ചു. ജില്ല ട്രെയിനർ എം. നാസർ സ്വാഗതവും സി.എ. വാഹിദ് നന്ദിയും പറഞ്ഞു. ഫോട്ടോ: ഹാജ്ജ് യാത്രികർക്കുള്ള സാങ്കേതിക പഠനക്ലാസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.