റാന്നി: ശബരിമല വിമാനത്താവള നിർമാണം ഉടൻ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ മൂന്നുമുതൽ അഞ്ചുമണിക്കൂർ വരെ യാത്രചെയ്താണ് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തുന്നത്. സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പീറ്റർ മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രഘുനാഥ് ഇടത്തിട്ട പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. വിജയകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ബിജു മാത്യു പ്രസീഡിയം നിയന്ത്രിച്ചു. റാവുത്തർ പ്രമേയ കമ്മിറ്റിയും രാജേന്ദ്രൻ മിനിറ്റ്സ് കമ്മിറ്റിയും നിയന്ത്രിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. പ്രസാദ്, കൃഷ്ണൻ പിള്ള, സജീവ് മെനക്കാട്, സുരേഷ് പരുമല, കെ. സുരേന്ദ്രൻ, ജേക്കബ് മാത്യു, ചന്ദ്രഭാനു, ബാബു അടൂർ, ചാണ്ടി മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പീറ്റർ മാത്യു (പ്രസി.). ജേക്കബ് മാത്യു, ബാബു അടൂർ, ജോർജ് വർഗീസ്, സലീം റാവുത്തർ (വൈ.പ്രസി.), രഘുനാഥ് ഇടതിട്ട (സെക്ര.), ബിജു വർക്കി. ചന്ദ്രബാനു, രാജേന്ദ്രൻ അടൂർ, പി.ജി. പീയൂസ് (ജോ.സെക്ര.), സുരേഷ് പരുമല (ട്രഷ.). ptl rni_2 airport ഫോട്ടോ: കേരള പ്രവാസി സംഘം ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.