ഗസറ്റഡ് ഓഫിസേഴ്സ് അസോ. ജില്ല സമ്മേളനം സമാപിച്ചു

പത്തനംതിട്ട: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. ജില്ല സമ്മേളനം പത്തനംതിട്ടയിൽ സമാപിച്ചു. സ്വകാര്യവത്​കരണ നടപടിയുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും സേവന മേഖലയിൽനിന്ന്​ പിന്മാറുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് എസ്. ബിനു, കെ.കെ. ജഗദമ്മ, ജി. ബൈജു, ഡോ. വി.ബി. വിനയൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ഹബീബ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എസ്. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഡോ. സുമേഷ് സി.വാസുദേവൻ സ്വാഗതം പറഞ്ഞു. ജോയൻറ് സെക്രട്ടറി എം.കെ. സതീഷ് നന്ദിപറഞ്ഞു. ഭാരവാഹികൾ: ഹബീബ് മുഹമ്മദ് (ജില്ല പ്രസി), എം.ജി. പ്രമീള, പി. അജിത് (വൈസ് പ്രസി.), ഡോ. സുമേഷ് സി.വാസുദേവൻ (സെക്ര), ജി. അരുൺ, എം.കെ. സതീഷ് (ജോ. സെക്ര), പി.കെ. ശാലിനി (ട്രഷ), മോളമ്മ തോമസ് (വനിത കമ്മിറ്റി കൺവീനർ). Photo .. കെ.ജി.ഒ.എ ജില്ല പ്രസിഡന്‍റ്​ ഹബീബ് മുഹമ്മദ്, സെക്രട്ടറി ഡോ. സുമേഷ് സി. വാസുദേവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.