പത്തനംതിട്ട: ജില്ല സഹകരണ ബാങ്കുകളിൽനിന്നും കേരള ബാങ്കിൽനിന്നും റിട്ടയർ ചെയ്തവരുടെ സംഘടനയായ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍റെ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് കെ.വി. പ്രഭാകര മാരാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.എസ്. കമലാസനൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.എൻ. ഗോപാലകൃഷ്ണൻ റിപ്പോർട്ടും ട്രഷറർ എം.സി. ഗോപാലകൃഷ്ണപിള്ള കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം.സി. ഗോപാലകൃഷ്ണപിള്ള (പ്രസി), ടി.എൻ. ഗോപാലകൃഷ്ണൻ (വൈസ് പ്രസി), കെ.ബി. ശിവാനന്ദൻ (സെക്ര), പി.എ. വർഗീസ് (ജോയന്‍റ് സെക്ര), വി.വി. സതീഷ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. PTL 10 BANK സംസ്ഥാന പ്രസിഡന്‍റ് പ്രഭാകര മാരാർ ഉദ്ഘാടനം ചെയ്യുന്നു മൈലപ്ര ബാങ്കിലെ അഴിമതി ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടവെക്കുന്നു പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ ഭരണസമിതിയുടെ അറിവോടെ നടന്ന കോടികളുടെ അഴിമതി ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ഭരണസമിതിയുടെയും സി.പി.എമ്മിന്‍റെയും നീക്കം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് പറഞ്ഞു. അഴിമതിയുടെ പ്രധാന ഉത്തരവാദികൾ സെക്രട്ടറിയും പ്രസിഡന്‍റും ഉൾപ്പെടെയുള്ളവരാണ്. ഭരണസമിതിയുടെ അറിവോടെയാണ് പണം തിരിമറി നടന്നിട്ടുള്ളത്. ആദ്യം സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തയാറാവണമെന്നും ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കോട്ടപ്പാറ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു കുമ്പഴ മേഖലയിലെ ഏഴ് വാര്‍ഡിലായി 1000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും പത്തനംതിട്ട: നഗരത്തിലെ 15 മുതല്‍ 21 വരെ വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ള പദ്ധതി ഈ മാസം കമീഷന്‍ ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 19ാം വാര്‍ഡില്‍ സ്ഥാപിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍നിന്നാണ് കുടിവെള്ളം വാര്‍ഡുകളിലേക്ക് വിതരണം ചെയ്യുന്നത്. കുമ്പഴ മേഖലയിലെ ഏഴ് വാര്‍ഡിലായി 1000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നേകാല്‍ കോടി രൂപ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നത്. നഗരസഭയിലെ 15 മുതല്‍ 21 വരെയുള്ള വാര്‍ഡുകളില്‍ നിലവില്‍ മറ്റ് പദ്ധതികളില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടപ്പാറ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ മറ്റ് വാര്‍ഡുകളില്‍ കൂടുതല്‍ ജലലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. പ്രാദേശികമായ ചെറുകിട പദ്ധതികള്‍ നഗരസഭയിലാകെ വ്യാപിപ്പിക്കുകയാണ്. 13, 14, 21 വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാന്‍ കഴിയുന്ന മണ്ണുങ്കല്‍ കുടിവെള്ള പദ്ധതിക്കായി ഇതിനകം 56 ലക്ഷം രൂപ നഗരസഭ വാട്ടര്‍ അതോറിറ്റിയില്‍ കെട്ടിവെച്ചു. 17ാം വാര്‍ഡില്‍ പേങ്ങാട്ട് മുരുപ്പ് പദ്ധതിക്കും 20 ലക്ഷം രൂപ നഗരസഭ കെട്ടിവെച്ചുകഴിഞ്ഞു. ഇതിന്‍റെ പ്രവര്‍ത്തനങ്ങളും ഉടൻ ആരംഭിക്കും. തോണിക്കുഴിയില്‍ ചെറുകിട ജലവിതരണ പദ്ധതി ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ 1000 വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുടിവെള്ളത്തിന് സ്വന്തം പദ്ധതികള്‍ക്ക് രൂപം നല്‍കി പരമാവധി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭയെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.