കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക്​ പരിക്ക്

പന്തളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ രണ്ടുപേർക്ക്​ പരിക്ക്. കുളനട, ഉള്ളന്നൂർ തേരകത്തിനാൽ വീട്ടിൽ ബാലന്‍റെ ഭാര്യ ലത (52), കുളനട, മണ്ണാറക്കാട്, അയ്യപ്പൻ കാലായി എൽ. മോഹനൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ മാന്തുക- കോട്ട റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ലതയെ പന്നി കൂട്ടമായി എത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മുടിക്കുന്നിൽ കൃഷിസ്ഥലത്തുവെച്ചാണ് മോഹനനെ കാട്ടുപന്നി ആക്രമിച്ചത്. മോഹനൻ ആശുപത്രിയിലെത്തി ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.