മാർഗതടസ്സം സൃഷ്‌ടിച്ച ബാരിക്കേഡ് നീക്കംചെയ്തു

കോന്നി: നഗരത്തിൽ യാത്രതടസ്സം സൃഷ്ടിച്ചിരുന്ന ബാരിക്കേഡ് പൊലീസ് നീക്കംചെയ്തു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോന്നി സെൻട്രൽ ജങ്​ഷനിൽ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ മാർഗതടസ്സം സൃഷ്ടിച്ചിരുന്ന ബാരിക്കേഡ് കോവിഡ് വ്യാപനസമയത്ത് ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ്. എന്നാൽ, കോവിഡ് നിയന്ത്രണ വിധേയമായി രണ്ടുവർഷത്തിനുശേഷവും ഇത് നീക്കംചെയ്തിരുന്നില്ല. ഇതിനാൽ ബാരിക്കേഡിന്‍റെ മുള്ളുകമ്പികൾ ജനങ്ങളുടെ വസ്ത്രങ്ങളിൽ തട്ടി കീറുകയും ശരീരം മുറിയുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.