മദ്യം വാങ്ങി പണംനൽകാതെ കടന്ന യുവാവ്​ പിടിയിലായി

തിരുവല്ല: ബിവറേജസ് ഔട്ട്​ലറ്റില്‍നിന്ന്​ മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിമല സ്വദേശി അഞ്ചിക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസനെയാണ് മാനേജരുടെ പരാതിപ്രകാരം ചൊവ്വാഴ്ച തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നുമാസം മുമ്പ്​ ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍ സമാന കുറ്റകൃത്യം ചെയ്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.