പ്രതിഷേധ വാഹന സർവിസ് നടത്തി

മല്ലപ്പള്ളി: കോമളം-വെണ്ണിക്കുളം പ്രദേശത്ത് യാത്രാ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് പൗരാവലിയും പ്രവാസി കൂട്ടായ്മയും മറ്റ് സംഘടനകളും ചേർന്ന് വ്യാഴാഴ്ച പ്രതിഷേധവാഹന സർവിസ് നടത്തി. രാവിലെ 7.30ന് കോമളത്തുനിന്ന് പുറപ്പെട്ട് പോരിട്ടീക്കാവ്, കറുത്തവടശ്ശേരിക്കടവ്, തൃക്കയിൽ ക്ഷേത്രം, കവുങ്ങുംപ്രയാർവഴി വെണ്ണിക്കുളത്ത് സമാപിച്ചു. ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.കെ. ഉണ്ണികൃഷ്ണൻ, സതീഷ് കൊഴൂർ, ജോസ് ഫിലിപ്പ്, രശ്മി ബാലകൃഷ്ണൻ, മനീഷ് തുരുത്തിക്കാട്, ശ്രീകുമാർ പുത്തോട്ടിൽ, ആർ. ഹരികുമാർ, അജിത് തുരുത്തിക്കാട്, രാജേഷ് സുരഭി എന്നിവർ സംസാരിച്ചു. ഒക്ടോബർ16ലെ വെള്ളപ്പൊക്കത്തിലാണ് കോമളം പാലത്തിന്‍റെ സമീപപാത പുഴയെടുത്തത്. ഇതേതുടർന്ന് പാലം ഉപയോഗശൂന്യമായി. കോമളം, അമ്പാട്ടുഭാഗം, തുരുത്തിക്കാട് പ്രദേശങ്ങളിൽനിന്ന് വെണ്ണിക്കുളത്ത് എത്താനുള്ള മാർഗവും ഇല്ലാതായി. ഈ സാഹചര്യത്തിൽ ആംബുലൻസ് യാത്രാസൗകര്യമുള്ള താൽക്കാലിക പാലം ഉടൻ നിർമിക്കണമെന്ന് കോമളം പൗരാവലിയും പ്രവാസി കൂട്ടായ്മയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.