മല്ലപ്പള്ളി :1229ാം നമ്പർ കോട്ടാങ്ങൽ എസ്.എൻ.ഡി.പി ശാഖ പണിത ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു. പെരുന്ന സന്തോഷ് തന്ത്രിയുടെയും ക്ഷേത്രം ശാന്തി പി.കെ. ദാമോദരന്‍റെയും കാർമികത്വത്തിൽ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ പ്രതിഷ്ഠ നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ ക്ഷേത്ര സമർപ്പണം നിർവഹിച്ചു. പൊതുസമ്മേളനം തിരുവല്ല യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് ടി.ഡി. സോമൻ തടത്തേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ജി. ബിജു, യൂനിയൻ കൗൺസിലർ ബിജു മേത്താനം, കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജമീല ബീവി, സുനിൽ വെള്ളിക്കര, സുനിൽ താന്നിക്കൽ പെയ്യികയിൽ, സുമ സജികുമാർ ,ഗോപിനാഥപണിക്കർ, ശ്യാമള മോഹനൻ, ഗീത ലെനിൻ, സുരേന്ദ്രൻ പതാലിൽ, ഷാജി മോൻ മുരുത്തോം മുറി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.