പാലക്കാട്: പാലക്കാട്, ചിറ്റൂർ താലൂക്കുകളിലെ എൻ.എഫ്.എസ്.എ കയറ്റിറക്ക് തൊഴിലാളികൾക്ക് വേതനം കുടിശ്ശികയായതോടെ തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്കുള്ള വാതിൽ പടിവിതരണം മുടങ്ങി. സംസ്ഥാനത്തുതന്നെ പാലക്കാട്, ചിറ്റൂർ താലൂക്കിലെ തൊഴിലാളികൾ മാത്രമാണ് പണിമുടക്കിയിരിക്കുന്നത്.
ഭാഗികമായി എല്ലാ കടകൾക്കും റേഷൻ സാധനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കയറ്റിറക്ക് സമരം അഞ്ച് ദിവസം പിന്നിട്ടതോടെ കടകളിൽ എല്ലാ വിഭാഗങ്ങൾക്കും അരി കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഓണം സ്പെഷൽ അരിയും, സാധാരണ റേഷനും മുടങ്ങുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
ഓണം അടുത്തതോടെ വിതരണത്തിന് അരിയില്ലാതെ റേഷൻ മുടങ്ങിയാൽ കടകളിൽ കാർഡുടമകളുമായി തർക്കം ഉണ്ടാവുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികൾ. റേഷൻ വാതിൽപ്പടി വിതരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ ജില്ലാ സെക്രട്ടറി ശിവദാസ് വേലിക്കാട് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.